കോഴിക്കോട്: സമൂഹത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ‘സ്നേഹ സ്പർശം’ സാമൂഹ്യ ക്ഷേമ ശില്പശാല അഭിപ്രായപ്പെട്ടു. പദ്ധതികളെ സംബന്ധിച്ച് സമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തത് പദ്ധതികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് തടസ്സങ്ങളായി നില്‍ക്കുന്നു. ശാക്തീകരണ പദ്ധതികള്‍ അര്‍ഹരിലേക്ക് എത്തിക്കാനും അപ്രായോഗിക നിബന്ധനകള്‍ വെച്ച് അര്‍ഹമായവര്‍ക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.
വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാഫി കൊല്ലം വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീർ എ എം, ജില്ലാ ഭാരവാഹികളായ റഷീദ് പാലത്ത്, ഹനാൻ ബാസിത്, ശിഹാബ് കാട്ടുകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.