പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കണം

Kozhikode

ചാലപ്പുറം: കോഴിക്കോട് കോർപ്പറേഷൻ 59 -)o വാർഡ് ചാലപ്പുറത്തെ തിരുത്തീമൽ പ്രദേശത്തുള്ള പുറമ്പോക്ക് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് സി പി എം ചാലപ്പുറം സൌത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ബാബു പറശ്ശേരി വിതരണം ചെയ്തു.

ബ്രാഞ്ച് സമ്മേളനം ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ആമിനാബി അധ്യക്ഷത വഹിച്ചു. ഇ. പ്രസൂൺ കുമാറിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറി എം. അജയ് ലാൽ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ പി. സുനില, അജിത്ത്ലാൽ എന്നിവർ സംസാരിച്ചു.