പത്തനംതിട്ട: സോഷ്യലിസ്റ്റുകളുടെ പാരമ്പര്യം നിലനിർത്താൻ രൂപീകരിച്ച പ്രസ്ഥാനമാണ് രാഷ്ട്രീയ ജനതാദൾ എന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
1997 ജൂലൈ മാസം അഞ്ചാം തീയതി ബീഹാറിലെ പാട്നാ യിൽ ജയപ്രകാശ് നാരായണന്റെയും, ഡോക്ടർ റാം മനോഹർ രോഹ്യ യുടെയും ആദർശങ്ങളും സോഷ്യലിസ്റ്റ് ചിന്തകളും വരും തലമുറയിലേക്ക് പകരുവാനും സോഷ്യലിസ്റ്റ് ആചാര്യന്മാരുടെ മുഖ്യ ശിഷ്യന്മാരിൽ പ്രധാനിയായ ലാലു പ്രസാദ് യാദവ് രൂപം നൽകിയ പ്രസ്ഥാനമാണ് രാഷ്ട്രീയ ജനതാദൾ ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട പിന്നോക്ക ദളിത് അമർച്ച ചെയ്യപ്പെട്ട ബഹുജനങ്ങളുടെ പ്രതീക്ഷയാണ് രാഷ്ട്രീയ ജനതാദൾ എന്ന് ദേശീയ ജനറൽസെക്രട്ടറി അനു ചാക്കോ പ്രത്യാശ പ്രകടിപ്പിച്ചു.
സംശുദ്ധ ജനാധിപത്യ- മതേതരത്വ – സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം ലക്ഷ്യമിട്ട് മതേതരത്വത്തിനായി പൊരുതുന്ന ജന നായകൻ ലാലു പ്രസാദ് യാദവ് അധ്യക്ഷനായ ആർ ജെ ഡി പ്രസ്ഥാനം ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ അതിശക്തമായി നിലപാടുകളും പോരാട്ടങ്ങളും നടത്തുന്ന പ്രസ്ഥാനമാണ് എന്നും അനു ചാക്കോ പറഞ്ഞു.
ജൂലൈ 5 പാർട്ടിയുടെ സ്ഥാപകദിനമായി രാജ്യ വ്യാപകമായി ആചരിക്കപ്പെടുമ്പോൾ സേവനത്തിലും പാവപ്പെട്ടവരുടെ പരിചരണത്തിനുമായി പാർട്ടി അധ്യക്ഷൻ ശ്രീ ലാലു പ്രസാദ് യാദവിൻ്റെ നാമകരണത്തിൽ തുടങ്ങിവച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ ലാലു കിച്ചൺ കേരളത്തിൽ എറണാകുളം,പത്തനംതിട്ട കേന്ദ്രങ്ങൾ ആക്കി കേരളമൊട്ടാകെ പ്രവർത്തിച്ചുകൊണ്ടും, വർക്കിംഗ് സ്ഥാപകദിനം ആചരിച്ചുകൊണ്ട് ദേശവ്യാപകമായി പാർട്ടി പ്രവർത്തകർ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും പാർട്ടി അഖിലേന്ത്യ സെക്രട്ടറി അനു ചാക്കോ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.