തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ മാധ്യമ രംഗത്തും സാഹിത്യ സാംസ്കാരിക രംഗത്തും രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഈയിടെ അകാലത്തിൽ പൊലിഞ്ഞുപോയ എൽ.കെ.അപ്പൻ.
നെയ്യാറ്റിൻകരയിലെ മാധ്യമപ്രവർത്തക കൂട്ടായ്മ എൽ.കെ.അപ്പന്റെ വേർപാടിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അക്ഷയ കോംപ്ലക്സിലെ സുഗതകുമാരി ഇടത്തിൻ
സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണം സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗിരീഷ് പരുത്തിമഠം അധ്യ ക്ഷനായി. സി.പി.എം. ഏരിയാ സെക്രട്ടറി അരുവിപ്പുറം ടി.ശ്രീകുമാർ, മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, കവളാകുളം സന്തോഷ്, എസ്.കെ.ജയകുമാർ, ഡോ. ബീനമോൾ, സജിലാൽ നായർ, പ്രദീപ് മരുതത്തൂർ എന്നിവർ അനുസ്മരണ യോഗത്തിൽ ദീപ്തസ്മരണകൾ പങ്കുവെച്ചു.