തലശ്ശേരി: പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ സഹോദരങ്ങൾക് തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു കൈ സഹായം നൽകി. എൻ എസ് എസ് യൂണിറ്റ് സ്വരൂപിച്ച ബെഡ്ഷീറ്റ്, തോർത്ത്, നൈറ്റി, പുതപ്പ് എന്നിവ കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദന് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി പി സിന്ധു, കെ അബൂബക്കർ, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി.
