തളിപ്പറമ്പ: നവംബർ 2 ന് അക്കിപ്പറമ്പ് യു .പി സ്കൂളിൽ നടക്കേണ്ടിയിരുന്ന
കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് സമ്മേളനം കപ്പാലം വ്യാപാര ഭവനിലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു.
രാവിലെ 9.15ന് സബ്ട്രഷറി പരിസരത്ത് നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം നടക്കും. തുടർന്ന് പതാകയുയർത്തലും റിപ്പോർട്ട്, വരവ് ചെലവ് കണക്കിന്ന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഡോ.കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിക്കും.
ഡി സി.സി.സെക്രട്ടറി അഡ്വ.ഇ ആർ വിനോദ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ പി.അബൂബക്കർ ,പി സുഖദേവൻ പങ്കെടുക്കും.പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പലേരി പത്മനാഭനും .സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്യും. വനിതാ ഫോറത്തിൻ്റെ തിരുവാതിരയുമുണ്ടാക്യം. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.