തിരുവനന്തപുരം :- സാംസ്കാരിക മഹാ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകി തിരുവനന്തപുരം സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് (ടിസിപിഎ ) കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെയും കലാകാരൻന്മാരെയും പ്രോത്സാഹിപ്പിക്കാനും ആഗോള തലത്തിലുള്ള കലകളുടെ വിനിമയം സാധ്യമാക്കാനും ടിസിപിഎ ലക്ഷ്യമിടുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും പെൻ പോളിന്റെ സ്ഥാപകനും മുൻ ഫെഡറൽ ബാങ്ക് ചെയർമാനുമായിരുന്ന ബാലഗോപാൽ,ഐബിഎസ് സോഫ്റ്റ് വെയറിന്റെ എസ്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ്,മുത്തൂറ്റ് ഫിൻ കോർപ്പിന്റെ ചെയർമാനും എംഡി യുമായ തോമസ് ജോൺ മുത്തൂറ്റ് എന്നിവരാണ് ടിസിപിഎ നയിക്കുന്നത്.
നഗരത്തിന്റെ സാംസ്കാരിക മുഖം ആഗോളതലത്തിൽ ഉയർത്തുകയും ,കലാകാരന്മാരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ആസ്വാധകരെ പ്രബുദ്ധരാക്കുവാനും ലോകമെമ്പാടുമുള്ള കലാകാരന്മാരുമായി സഹകരിച്ചു് അന്താരാഷ്ട്ര കലാമേള തുടങ്ങിയവ തിരുവനന്തപുരംനഗരിൽ
സംഘടിപ്പിക്കുവാനുമാണ് തീരുമാനം ഇതിന്റെ ഭാഗമായി
അഗസ്റ്റ് 24ന് കവടിയാർ ഉദായാ പാലസിൽ സംഗം മ്യൂസിക് അരങ്ങേറും.ലഭിക്കുന്ന വരുമാനം വയനാടിന്റെ ദുരിതാശ്വാസപ്രവർത്തനത്തിനായി നൽകും
ടിസിപിഎ യുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി സിനിമ താരം കുക്കു പരമേശ്വരനെ നിയമിച്ചു