എംപോറിയ: വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു

Kannur

തലശ്ശേരി: പാറാൽ ഡി ഐ യു പി സ്കൂളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ എംപോറിയ 2024 നാദാപുരം പോലീസ് സ്റ്റേഷൻ എസ് ഐ ബിന്ദുരാജ് ഉദ്ഘാടനം ചെയ്തു. സ്കൂളിൻറെ സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി വിവിധ സെഷനുകളിലുള്ള പരിശീലന പരിപാടികൾ നടത്തി. സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ അധ്യക്ഷത വഹിച്ചു.

എംപോറിയ പദ്ധതിയുടെ ലീഡ് ഫാക്കൽട്ടി സിറാജുദ്ദീൻ പറമ്പത്ത് രചിച്ച “ചുവടൊരുക്കം” എന്ന ഗ്രന്ഥത്തിൻ്റെ കോപ്പി എസ് ഐ ബിന്ദു രാജിന് കെയർ & ക്യുയർ ഫൗണ്ടേഷൻ പ്രസിഡണ്ട് പി ഒ ജാബിർ കൈമാറി. മാനേജിംഗ് കമ്മിറ്റി അംഗം മുഹമ്മദലി, റാഫി പേരാമ്പ്ര, യൂനസ് എടക്കുടി, ഹംസ പി വി, ഫാറൂഖ് ടി പി, മുനീസ് അറയിലകത്ത്, സി ഒ ടി ഫൈസൽ എന്നിവർ പ്രസംഗിച്ചു. പരിശീലകരായ അബ്ദുസ്സലാം, അഹമ്മദ് ശരീഫ്, കെ ബഷീർ, ബഷീർ വഹബി, ഫഹദ്, ഹസ്ന ഖാദർ, ജാബിർ ലാലികത്ത്, എം ടി നാസർ, ഷഫീഖ്, സെമിജ, തസ്ലീമ, യാസിറ എന്നിവർ നേതൃത്വം നൽകി