കോഴിക്കോട് : കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസ്സോറി ടീച്ചർ ട്രയനികളുടെ ത്രിദിന സാമൂഹ്യ പ്രവർത്തന ക്യാമ്പ് കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ ആരംഭിച്ചു. 35 ട്രയിനികൾ ഗ്രന്ഥശാലയിലെ 15000 പുസ്തകങ്ങൾ അന്തർദേശീയ മാനദണ്ഡപ്രകാരം കാറ്റലോഗ് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദർശനം യുവത കൺവീനർ സി എച്ച് സജീവ് കുമാർ നിർവ്വഹിച്ചു. കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ അധ്യക്ഷനായി. ബാല വേദി മെൻ്റുമാരായ പി ജസിലുദീൻ, പി തങ്കം, കമ്മിറ്റി അംഗങ്ങളായ കെ പി ജഗന്നാഥൻ, ബാബു നമ്പ്യാലത്ത്, ലൈബ്രേറിയൻ വി ജൂലൈന, അധ്യാപികമാരായ ഐശ്വര്യ പി ടി, നീത പി, വിനീത ടി വി എന്നിവർ നേതൃത്വം നല്കി. മാവൂർ റോഡ് സെൻ്റർ പ്രിൻസിപ്പൽ പി രേഷ്മ നന്ദി പറഞ്ഞു.
