കോഴിക്കോട്: ചാലപ്പുറം 59 ആം വാർഡിലെ ഭജന കോവിൽ റോഡിന്റെ ശോച്യാവസ്ഥക്കെതിരെയും വാർഡ് കൗൺസിലറുടെ പ്രദേശത്തോടുള്ള അവഗണനക്കെതിരെയും CPIM ചാലപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ധർണ്ണ പാർട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി എം. അജയ് ലാൽ സ്വാഗതം പറഞ്ഞു. പടിയേരി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസൂൺ കുമാർ, അജിത്ത് ലാൽ, സുനില തുടങ്ങിയവർ സംസാരിച്ചു.