എറണാകുളം:കേരളത്തിന്റെ സമസ്ത മേഖലയിലെയും ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫസർ എം കെ സാനുയെന്നു ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെയും, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ചെയർമാനായ ഗോകുലം ഗോപാലൻ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരിച്ചു.
തനിക്ക് ഏറെ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്ന ഒരു മഹത് വ്യക്തിയാണ് നഷ്ടപ്പെട്ടത് എന്നും ഗോകുലം ഗോപാലൻ എടുത്തുപറഞ്ഞു
വിഖ്യാത എഴുത്തുകാരൻ, അധ്യാപകൻ, നിരൂപകൻ, ജീവചരിത്രകാരൻ, ചിന്തകൻ, പ്രഭാഷകൻ എന്നി നിലകളിൽ ബഹുമുഖമായിരുന്ന മലയാളത്തിന്റെ അസ്തമിക്കാത്ത വെളിച്ചമായ എം. കെ സാനു മാഷിന് എറണാകുളം ജില്ലയുടെ സിപിഐഎം ജില്ല കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ അനുസ്മരണ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ.
നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി സ.പി. രാജീവ് അധ്യക്ഷനായി.
സിപിഐ. എം ജില്ല സെക്രട്ടറി സ.എസ് സതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിപിഐഎം ജനറൽ സെക്രട്ടറി സ.എം. എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി സ.എം. വി ഗോവിന്ദൻ മാഷ്, കാർഷിക വകുപ്പ് മന്ത്രി സ.പി. പ്രസാദ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ.ഡോ. ആർ, ബിന്ദു, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.സി. എൻ മോഹനൻ, കെ. വി തോമസ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ, ടി. ജെ വിനോദ് എം എൽ എ, ചാവറ കൾച്ചർ സെന്റർ ഡയറക്ടർ റോബിൻ കണ്ണച്ചിറ, നീല ലോഹിത ദാസൻ നാടാർ,
എം. കെ മനോഹരൻ ,
മേയറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ സ.എം അനിൽ കുമാർ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സ.കെ.ചന്ദ്രൻപിള്ള, സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം സ.കെ. എൻ ഉണ്ണികൃഷ്ണൻ,ജനതദാൾ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, പുകസ ജില്ല പ്രസിഡന്റ് ഡോ. കെ.ജെ പൗലോസ്, എൽ. ഡി. എഫ് കൺവിനർ ജോർജ് ഇടപ്പരത്തി,
മഹാരാജാസ് കോളേജ് പ്രിൻസിപ്പൾ ഡോ. ഷബീല ബീ വി,എഴുത്തുകാരി തനുജ ഭട്ടതിരിപ്പാട്, പി. സ് ശ്രീകല, ,അഡ്വ. ടി വി വർഗീസ് തുടങ്ങി പ്രമുഖർ സംസാരിച്ചു…