ഗൂഡല്ലൂര്‍: കാലത്തിന്റെ വെല്ലുവിളിയെ അതിജയിക്കാൻ ആവശ്യമായ ആത്മീയ പ്രചോദനം നൽകേണ്ട മതപണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ താല്പര്യം പരിഗണിക്കുന്ന ഉപകരണമായി മാറരുത് എന്ന് ഗൂഡല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്ലാമിന്റെ അടിത്തറയായ ചിന്താതലത്തെ അവഗണിക്കുകയും യഥാർത്ഥ വിശ്വാസത്തിൽ നിന്ന് പുതുതലമുറയെ അകറ്റുന്ന രീതിയിൽ കള്ളക്കഥകൾ പ്രചരിപ്പിച്ചു സമുദായത്തെ ചൂഷണം ചെയ്യുന്ന പ്രവർത്തനം അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
കെ എൻ എം സെക്രട്ടറി സയ്യിദ് അലി സ്വലാഹി യോഗം ഉദ്ഘാടനം ചെയ്തു. യൂനുസ് ഉമിരി തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിർവഹിച്ചു, ഹുസൈൻ മൗലവി കണിയാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി, ബാപ്പുട്ടി പന്തല്ലൂർ സി എച് ഹനീഫ ദേവാല, സെയ്ത് മടക്കൽ, അബ്ദുൽ അക്ബർ, ഹുസൈൻ വി കെ, പി കെ റഷീദ്, എന്നിവർ പ്രസംഗിച്ചു അ ലിക്കുട്ടി കെ നന്ദി പറഞ്ഞു