എന്‍ എം വിജയന്‍റെ മരണത്തിന് ഉത്തരവാദികള്‍ കോൺഗ്രസ്‌ നേതാക്കൾ: കേരള കോണ്‍ഗ്രസ് എം

Wayanad

കല്പറ്റ: കോൺഗ്രസ്‌ നേതാവ് എൻ എം വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ കോൺഗ്രസ് നേതാക്കളാണെന്നുള്ള കത്ത് മക്കൾ പ്രസിദ്ധീകരിച്ച നിലയ്ക്ക് പ്രതികളുടെ പേരിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്‌ എം ജില്ലാ നിർവാഹസമതി ആവശ്യപ്പെട്ടു.

കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കേസെടുത്ത് തുടർനടപടിയായതും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും പി പി ദിവ്യയെ CPI (എം )മാറ്റി നിറുത്തിയതും കൃത്യമായ തെളിവുമില്ലാതെയായിരുന്നു. എന്നാൽ വിജയന്‍റെ മരണത്തിന് കാരണക്കാര്‍ ആരാണെന്ന് കത്തിലൂടെ വ്യക്തമാണ്. പോലീസ് അന്വേഷണത്തിൽ ബാങ്കുകളിൽ നിന്ന് കിട്ടിയ രേഖകളും, നിരവധി ആളുകൾ നൽകിയ പരാതികളും ഗൂഢാലോചനകളും തെളിവുകളും കിട്ടിയ സാഹചര്യത്തിൽ സർക്കാർ കൃത്യമായ നടപടിക്കായി വൈകരുത് എന്ന് യോഗം നിർദ്ദേശിച്ചു.

ജില്ലാ പ്രസിഡന്റ്‌ ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ, കെ കെ ബേബി, വിൽസൺ നെടുംകൊമ്പിൽ , മാത്യു എടയകാട്ട്, എൻ എ ബില്ലിഗ്രാഹാം, മാത്യു ജോസഫ്, കെ വി മാത്യു മാസ്റ്റർ, സണ്ണി ജോർജ്, എൻ പി അബ്ദുൽ ഗഫൂർ, റ്റീ ടി മാത്യു, ജോസ് തോമസ്, റെജി ഓലികരോട്ട്, ടോം ജോസ്, പി എം ജയശ്രീ പ്രസംഗിച്ചു.