കല്പറ്റ: ഷെഡ്ഡിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയും മരിച്ചു. ഇന്നലെ മരിച്ച തരുവണ പാലിയാണ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തീ പിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ തേയിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ തേയിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വെള്ളനും ഭാര്യ തേയിയും താമസിക്കുന്ന ഷെഡ്ഡിന് ഇന്നലെ വൈകിട്ടായിരുന്നു തീ പിടിച്ചത്. വെള്ളന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ച് അതിലായിരുന്നു താമസിച്ചിരുന്നത്.