വേഗതട ക്രമീകരിക്കുന്നവരെ ആദരിച്ച് ജനകീയ സമിതി

Wayanad

വാര്യാട്: വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടന്നിരുന്ന എന്‍ എച്ച് 766 ലെ കാക്കവയല്‍ മുതല്‍ കൊളവയല്‍ ജംഗ്ഷന്‍ വരെ സ്ഥാപിച്ചിട്ടുള്ള വേഗതടകള്‍ ദിവസവും രാവിലെ റോഡില്‍ എടുത്ത് വെക്കുകയും വൈകിട്ട് മാറ്റി വെക്കുകയും ചെയ്യുന്നവരെ അപകടരഹിത വാര്യാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. പരിപാടി ടി സിദീഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം ഡി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. എന്‍ കെ റഷീദ്, ബിനു തോമസ്, ചന്ദ്രിക കൃഷ്ണന്‍, കെ രാജി, അഷറഫ് കൊട്ടാരം, രാജന്‍ കളക്കണ്ടി, ബിജോയ് വി എ, ഹംസ വാര്യാട്, ജയിംസ് കല്ലറയ്ക്കല്‍, ഷാജഹാന്‍ ടി എ, നാസര്‍ കാക്കവയല്‍, ഷെരീഫ് എന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.