ബ്രോഷര്‍ പ്രകാശനം ചെയ്തു

Wayanad

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: അമ്പിലേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സമൂഹത്തിലെ പാവപ്പെട്ട കുടുംബത്തിലെ 10 പെണ്‍കുട്ടികളുടെ വിവാഹം പൂര്‍ണ്ണമായും ഏറ്റെടുത്ത് നടത്തുന്നു. 2023 മാര്‍ച്ച് അഞ്ചിന് ഞായറാഴ്ചയാണ് മാംഗല്ല്യം-23 സംഘടിപ്പിക്കുന്നത്. 10 വീട്ടുകാര്‍ക്കും പെണ്‍കുട്ടികളുടെ വിവാഹം അവരവരുടെ വിശ്വാസമനുസരിച്ച് വീടുകളില്‍ നിന്ന് തന്നെ ഒരു ദിവസം ഒരേ സമയം നടത്താനാവുമെന്നതാണ് മാംഗല്ല്യത്തിന്റെ പ്രത്യേകത.

വധു-വരന്മാര്‍ക്ക് ധരിക്കാനുള്ള വിവാഹ വസ്ത്രം, ഓരോ പെണ്‍കുട്ടിയുടെയും വീട്ടില്‍ 350 പേര്‍ക്കുള്ള വിവാഹ സദ്യ, പെണ്‍കുട്ടികള്‍ക്ക് അണിയാനുള്ള 5 പവന്‍ സ്വര്‍ണ്ണാഭരണം തുടങ്ങിയവ സൊസൈറ്റി നല്‍കും. കല്ല്യാണ വീടുകളിലെ മറ്റ് ക്രമീകരണങ്ങളും കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് നടപ്പാക്കും. ധൂര്‍ത്ത്, ആര്‍ഭാടം, സ്ത്രീധനം, ഇല്ലാതെ പൂര്‍ണ്ണമായും മാതൃകാപരമായിരിക്കും വിവാഹ ചടങ്ങുകള്‍. വിവാഹ പ്രായം കഴിഞ്ഞും സാമ്പത്തിക ഞെരുക്കവും കാരണം വീടുകളില്‍ പ്രയാസപ്പെട്ട് കഴിയുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പദ്ധതിയാണ് മാംഗല്ല്യം.

ഓട്ടിസം ബാധിച്ച 51 കുട്ടികള്‍ക്ക് മാസം തോറും 1,000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയായ സ്പര്‍ശ്, കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ 10 വര്‍ഷമായി മുടങ്ങാതെ സൗജന്യമായി നല്‍കുന്ന പൊടിയരി കഞ്ഞി വിതരണം, സൗജന്യ ആമ്പുലന്‍സ് സേവനം, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം തുടങ്ങി നിരവധി ജീവകാരുണ്യ-ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. ബിരിയാണി ചാലഞ്ചും ഉദാരമതികളുടെ സഹായവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വിവിധ പരിപാടികളില്‍ നിന്ന് ലഭിക്കുന്ന തുകയും സ്വരൂപിച്ചാണ് സേവനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.

മാംഗല്ല്യം-23 വിവാഹ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കല്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് യു കെ ഹാഷിമിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, ഇബ്രാഹിം തെന്നാണി, കെ സൈഫുള്ള, അഷ്‌റഫ് മുപ്പറ്റ, പി കെ ഹാരിസ്, പി പി മുഹമ്മദ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *