നല്ലളം നാസർ മദനി സ്മാരക പുരസ്‌കാരം പി പി ഫിറോസിന്

Kozhikode

കോഴിക്കോട് : കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഭാഷാ പണ്ഡിതനും, മുൻ മുസ്ലിം ഇൻസ്‌പെക്ടറുമായ നല്ലളം നാസർ മദനി സ്മാരക പ്രഥമ പുരസ്‌കാരം അറബി ഭാഷക്ക് ജില്ലയിൽ മികച്ച സംഭാവന നൽകിയ പി പി ഫിറോസിന് നൽകും. പരപ്പിൽ എം എം എൽ പി സ്കൂൾ അറബി അധ്യാപകനാണ്.ജനുവരി 11 ന് നടക്കുന്ന ജില്ല സമ്മേളനത്തിൽ വെച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ പി എ മുഹമ്മദ്‌ റിയാസ് പുരസ്‌കാരം സമ്മാനിക്കും.