നെയ്യാറ്റിൻകരയിൽ നടക്കുന്നത് ഫ്ലക്സ് ബോർഡ് വികസനം മാത്രമെന്ന് എഐസിസി അംഗം നെയ്യാറ്റിൻകര സനൽ പറഞ്ഞു.സംസ്ഥാന ബഡ്ജറ്റിൽ പോലും നെയ്യാറ്റിൻകരയെ അവഗണിച്ചു.അർഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിൽ നെയ്യാറ്റിൻകര പരാജയപ്പെടുകയാണെന്നും നെയ്യാറ്റിൻകര സനൽ കൂട്ടിച്ചേർത്തു. അതി യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര രാമപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജാഥ ക്യാപ്റ്റൻ സനിൽകുമാറിന് പതാക കൈമാറിക്കൊണ്ട് നെയ്യാറ്റിൻകര സനൽ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.ഡോ. ആർ വത്സലൻ,വിനോദ് സെൻ, അഡ്വ. എം. മുഹിനുദീൻ, െജ. ജോസ് ഫ്രാൻക്ലിൻ, വെൺപകൽ അവനീ ന്ദ്രകുമാർ, അഡ്വ.R.അജയകുമാർ,സി. റസ്സൽ, കവളാകുളം സന്തോഷ്, കെ.വൈ .ആൻ്റണി,സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കമുകിൻകോട് സമാപിച്ചു.