സൗദി ഇന്ത്യൻ  ഇസ്‌ലാഹി സെന്‍റർ ദേശീയ  കാമ്പയ്ൻ സമാപിച്ചു

Uncategorized

ദമ്മാം: ‘സാമൂഹ്യ  സുരക്ഷക്ക് ധാർമിക ജീവിതം’  എന്ന പ്രമേയത്തിൽ  സൗദി  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തിയ  ത്രൈമാസ കാമ്പയിൻ സമാപിച്ചു. പാശ്ചാത്യ രാജ്യങ്ങളിൾ നടക്കുന്ന  പല അധാർമികതകളും  ഇന്ന്  നമ്മുടെ നാട്ടിലെ നിത്യസംഭവങ്ങളായി വാർത്തകളിൽ ഇടംപിടിക്കുമ്പോൾ നമുക്ക് പുതുമ തോന്നാത്തതിന് കാരണം   ഇത്തരം അധാർമ്മികതകൾ നമ്മുടെ കുടുംബങ്ങളിൽ പോലും വേരൂന്നിക്കൊണ്ടിരിക്കുന്നു എന്ന അപകടകരമായ  സാഹചര്യമാണ്. വിദ്യാർത്ഥികളടക്കം  ലഹരിക്കടിമപ്പെട്ട് കൊലപാതകങ്ങളിൽ വരെ  പങ്കാളികളാവുകയും സ്വന്തം  മാതാപിതാക്കളെ  വരെ അറും കൊല ചെയ്യുകയും  ചെയ്യുമ്പോൾ സമൂഹ  സ്തംബ്തരായി  പോകുന്ന അവസ്ഥയാനുള്ളതെന്നും  സംഗമത്തിൽ മുഖ്യ  പ്രഭാഷണം  നിർവഹിച്ച ഇഖ്‌ബാൽ സുല്ലമി പറഞ്ഞു. ഇത്തരം ക്രൂര മനസ്സുകൾ വളർന്നു  വരുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മതനിരാസ ലിബറൽ ചിന്താ പ്രസ്ഥാനങ്ങൾക്ക് മാറി നിൽക്കുവാൻ സാധിക്കുകയില്ലെന്നും  ഇഖ്ബാൽ സുല്ലമി പറഞ്ഞു.

സമൂഹ സുരക്ഷക്ക് ധർമ്മ- അധർമ്മങ്ങളുടെ അതിർവരമ്പുകൾ ദൈവിക വേദഗ്രന്ഥം നേരത്തേ തന്നെ നൽകിയിട്ടുണ്ടെന്നും, എന്നാൽ ഏത് പ്രത്യയശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് മതനിരാസ ലിബറൽ ചിന്താധാരകൾക്ക് നന്മതിന്മകളെ നിർവ്വചിക്കാനാകുവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാളുടെ ശരി  മറ്റൊരാളുടെ തെറ്റാകുമ്പോൾ ദൈവിക ദർശനങ്ങൾക്കല്ലാതെ നീതിപൂർവ്വമായ തീർപ്പ് കൽപിക്കുവാൻ സാധിക്കുകയില്ലെന്നും ലഹരിയും അവിഹിതങ്ങളടക്കമുള്ള തിന്മയുടെ  അടിവേരുകളെ അറുത്തുമാറ്റാൻ ദൈവീക  സന്ദേശങ്ങളെ അടുത്തറിയാനും  ഉൾകൊള്ളാനും ശ്രമിക്കണമെന്നും

എങ്കിൽ മാത്രമേ മനുഷ്യൻ സാമൂഹികമായും സാംസ്ക്കാരികമായും ഔന്നത്യത്തിലെത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ദൈവിക സന്ദേശങ്ങളോടുള്ള കടപ്പാട് നിർവ്വഹിച്ച് വിശ്വാസപരമായ നിർഭയത്വമുള്ള മനസ്സിൻ്റെ ഉടമകളാകുവാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് സമാപന  സംഗമത്തിൽ അധ്യക്ഷത വഹിച്ച  സൗദി ഇന്ത്യൻ  ഇസ്‌ലാഹി സെൻ്റർ വൈസ്  പ്രസിഡൻ്റ്  യൂസുഫ് കൊടിഞ്ഞി ആഹ്വാനം ചെയ്തു . സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ദമ്മാം  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി ഭാരവാഹികളായ  ഉബൈദ് കക്കോവ് , അബ്ദുൽ അഹദ് അൽ ഹസ എന്നിവർ ആശംസകളൾ നേർന്നു സംസാരിച്ചു. സലീം  കടലുണ്ടി സ്വാഗതവും നസ്റുള്ള അബ്ദുൽ കരീം നന്ദിയും പറഞ്ഞു . അശ്റഫ് കക്കോവ് ഖിറാഅത്ത് നടത്തി