കോഴിക്കോട് :കലിക്കറ്റ് ഹജ്ജ് സർവീസ് ഫോറം ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു . ക്യാമ്പ് കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ ഡോ: ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഹജ്ജ് നൽകുന്ന മാനവികതയുടെ സന്ദേശം ഉൾകൊണ്ടാൽ ലോകത്ത് സമാധാനം കൈവരുമെന്നും ഹജ്ജിൻ്റെ ആത്മാവായ ഏകദൈവദർശനം ചൂഷണങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേർ ക്യാമ്പിൽ സംബന്ധിച്ചു. എം.ടി. അബ്ദുൽ ഗഫൂർ മദനി അധ്യക്ഷത വഹിച്ചു. ടി.പി. ഹുസൈൻ കോയ ഹജ്ജ് ക്ലാസ് നയിച്ചു. പി.ടി. അബ്ദുൽ മജീദ് സുല്ലമി , എം .അബ്ദുൽ റശീദ് , പി. അബ്ദുൽ മജീദ് മദനി , ബി.വി മെഹബൂബ് , കുഞ്ഞിക്കോയ ഒളവണ്ണ , എൻ .ടി അബ്ദുറഹിമാൻ പ്രസംഗിച്ചു.
