സ്വയം പരിശോധനയിലൂടെ കേൻസർ കണ്ടെത്താനുളള പരിശീലന ക്ലാസ് നൽകി

Kozhikode

ആയഞ്ചേരി: സ്വയം പരിശോധനയിലൂടെ കേൻസർ കണ്ടെത്തുന്നതിനുള്ള പരിശീലന ക്ലാസിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ തുടക്കം കുറിച്ചു. ബ്രസ്റ്റ് കേൻസർ, ഗർഭാശയ കേൻസർ, വായിലെ കേൻസർ തുടങ്ങിയവ സ്വയം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. അല്പം സമയവും ശ്രദ്ധയും ഉണ്ടെങ്കിൽ പലതും തുടക്കത്തിലേ മനസിലാക്കാനും സംശയം ഉണ്ടെങ്കിൽ വിദഗ്ദ പരിശോധയും ചികിത്സയും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഭക്ഷണത്തിൽ വിഷ ഉത്പന്നങ്ങൾ വന്നതോടെ ശരീരത്തിൻ്റെ പ്രതിരോധ ശക്തി നഷ്ടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. പലവിധ രോഗങ്ങളാൽ വേട്ടയാടപ്പെട്ട് കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സ്വസ്ഥത നഷ്ടപ്പെടുകയുമാണ്. അങ്ങിനെ വരാതിരിക്കാനുള്ള മുന്നൊരുക്ക പ്രവർത്തങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. ജെ.പി.എച്ച്. എൻ ദിവ്യസിസ്റ്റർ ക്ലാസ്സെടുത്തു.

എം. ജി .എൻ. ആർ. ജി.എസ് എ .ഇ ഗോകുൽ എസ് ആർ, ആശാവർക്കർ ടി.കെ റീന, തിയ്യർ കുന്നത്ത് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.