മാത്തറ: ‘നവോത്ഥാനം പ്രവാചക മാതൃക’ എന്ന ശീർഷകത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മെയ് 25ന് കിണാശ്ശേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ഇന്ന്(2025 ഏപ്രിൽ 20 ഞായർ) വൈകിട്ട് 7മണിക്ക് മാത്തറ അങ്ങാടിയിൽ വെച്ച് നടക്കും. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി ഉദ്‌ഘാടനം ചെയ്യും. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ മാമാങ്കര, അബ്ദുൽ ലത്തീഫ് മാസ്റ്റർ(SLRC) എന്നിവർ പ്രഭാഷണം നടത്തും.
