തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പടിക്കൽ കേരളത്തിലെ ആശാവർക്കർമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കുവാൻ കേരള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ലോഹ്യ കർമ്മസമിതി അഖിലേന്ത്യ പ്രസിഡണ്ടും, രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവുമായ മാന്നാനം സുരേഷ് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആന്ധ്ര പ്രദേശ് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും മറ്റും ചെയ്ത് അവർക്ക് പ്രത്യേക പരിഗണന നൽകിയത് പോലെ കേരളത്തിലും അടിയന്തരമായി മുഖ്യമന്ത്രി ഇടപെട്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് മുതലെടുക്കാനുള്ള അവസരം ഒഴിവാക്കണമന്നും, മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി അടിയന്തരമായി ചർച്ച നടത്തി സമരത്തിൽ നിന്ന് ആശാവർക്കന്മാരെ പിന്തിരിപ്പിക്കണമെന്നും പ്രസിഡണ്ട് മാന്നാനം സുരേഷ് നിവേദനത്തിൽ അഭ്യർത്ഥിച്ചു.