വിദ്യാഭ്യാസം സഹജീവികളോടൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്നതാകണം: ഡി ജി പി കെ പത്മകുമാർ

Thiruvananthapuram

നാഷണൽ കോളേജ് ‘Enlight ‘O’ National’ പദ്ധതി ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം: വിദ്യാഭ്യാസം സഹജീവികളെ ഉൾകൊണ്ടുകൊണ്ടും മാനുഷിക മൂല്യങ്ങൾ ഉൾകൊണ്ടുകൊണ്ടും ജീവിക്കാൻ പഠിപ്പിക്കുന്ന പഠനപ്രക്രീയ ആവണമെന്ന് നാഷണൽ കോളേജിൻറെ Enlight ‘O’ National പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. കെ. പത്മകുമാർ ഐ.പി.എസ്. അഭിപ്രായപ്പെട്ടു. മാറുന്ന സാമൂഹിക തൊഴിൽ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ഒഴിവാകുകയല്ല മറിച്ച് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ഒരു വിവേചനമാണ് ഉപയോഗിക്കേണ്ടതെന്നും സാങ്കേതികയുടെ മാറ്റം ഒരു തുടർപ്രവർത്തനമാണെന്നും ഇവിടെ മാറേണ്ടത് മനുഷ്യനല്ല മനുഷ്യൻ എങ്ങനെ അതിനെ ഉപയോഗിക്കുന്നു എന്നതിലാണ് മാറ്റം ഉണ്ടാകേണ്ടത് എന്നും ശ്രീ. കെ. പത്മകുമാർ ഐ.പി.എസ്. അഭിപ്രായപ്പെട്ടു. ജീവിക്കാൻ വേണ്ട ലൈഫ് സ്കിൽ കലാലയത്തിലെ സിലബസ്സിൽ നിന്നും അദ്ധ്യാപകരിൽ നിന്നും കിട്ടുന്ന അറിവിനും അപ്പുറം വിദ്യാർത്ഥി സ്വയം നേടേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.

പഠനത്തോടൊപ്പം വ്യക്തമായ ദിശാബോധം നൽകി വിദ്യാർത്ഥികളെ സമൂഹത്തെക്കുറിച്ചും കുടുംബബന്ധങ്ങളെ കുറിച്ചും ധാർമ്മിക അടിത്തറയുടെയും ആത്മീയതയുടെയും പിൻബലത്തിൽ ഇന്ത്യയുടെ തനതായ സാംസ്കാരിക പാരമ്പര്യവും സാമൂഹിക കാഴ്ചപ്പാടും ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്ര സാങ്കേതികതയുടെ ശക്തമായ സാന്നിധ്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കി ജീവിതയാത്ര ധന്യമാക്കാനും നല്ല കുടുംബബന്ധവും നല്ല സാമൂഹിക ഉത്തരവാദിത്വവും നേടി മെച്ചപ്പെട്ട തൊഴിൽ മേഖലയിൽ എത്തി നമ്മുടെ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് നല്ല പൗരനായി മാറാനും വിദ്യാർത്ഥികളെ സജ്ജമാക്കുവാൻ ലക്ഷ്യമിട്ട് 2021ൽ നാഷണൽ കോളേജിൽ സംസ്ഥാന ചീഫ് സെക്രട്ടറി നാമകരണം ചെയ്തു ആരംഭിച്ച “Learning is life”  എന്ന പദ്ധതിയുടെ ഭാഗമായാണ് Enlight ‘O’ National  എന്ന പ്രോഗ്രാം. 

1400 ഓളം വരുന്ന കോളേജിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ അവബോ ധവും സാമൂഹിക കാഴ്ചപ്പാടും ഉണ്ടാക്കുവാനുള്ള ഓറിയെൻറ്റേഷൻ നൽകുവാനുമായി ആരംഭിച്ച ഈ പദ്ധതി പോലീസ് ഡയറക്ടർ ജനറൽ ശ്രീ. കെ. പത്മകുമാർ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ സാമൂഹിക/മാനസിക അവബോധം നൽകുകയാണ് ലക്ഷ്യം.

വനിതാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന സെഷൻ Inspector General of Police ഹർഷിത അത്തല്ലൂരി ഐപിഎസ് ഉദ്ഘാടനം ചെയ്യും. മാർച്ച് പത്താം തീയതി ശ്രീ മുഹമ്മദ് ഷാഫി ഐപിഎസ് ഉം തുടർന്നുള്ള ദിവസങ്ങളിൽ ADGP മഹിപാൽ യാദവ് ഐ.പി.എസ്, എ.ഡി.ജി.പി. പി.വിജയൻ ഐ.പി.എസ്. എന്നിവരടക്കം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.