‘അവരും പറയുന്നു… ഞാനും മോഡേൺ ആണെന്ന്….’

Thiruvananthapuram

എല്ലാപേർക്കും ഡിജിറ്റൽ തുല്ല്യത ഉറപ്പ് വരുത്തുന്നതിനായി ഇവാ എക്സ് (ഇന്നോവേഷൻസ് എക്സ്പെഡി ഷൻ) ക്യാമ്പുകൾ ആരംഭിച്ചു.

തിരുവനന്തപുരം: അങ്ങനെ ആകണമെങ്കിൽ ഒറ്റ കാര്യം മാത്രമേയുള്ളൂ… ഏത് പ്രായത്തിലും അറിവ് നേടിക്കൊണ്ടിരിക്കുക. അപ്പ്‌ ടു ഡേറ്റ് ആകുന്ന ഒരാൾക്ക് ഉള്ളിലെന്നും ഒരേ പ്രായമാണ്.

വ്യക്തികളുമായും,റസിഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളുമായും ഒത്ത് ചേർന്ന് ‘ഡിജിറ്റൽ ലിറ്ററസി ക്യാമ്പു’കൾ സംഘടിപ്പിക്കുകയാണ് ഇവാ എക്സിൻ്റെ ലക്ഷ്യം. സംസ്ഥാനത്തെ ആദ്യ ക്യാമ്പ് കരമന ശാസ്ത്രിനഗർ റെസിഡന്റ്‌സ് അസോസിയേഷനുമായി ചേർന്ന് ഇവാ എക്സ് സംഘടിപ്പിച്ചു.

ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക്‌ സി ഇ ഒ യും എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ
ഡോ. എംഎസ്സ് രാജശ്രീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരമന വാർഡ് കൗൺസിലർ
മഞ്ജു ജി.എസ്സ് മുഖ്യാതിഥി ആയിരുന്നു.

വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ മെൻറർമാർ ക്യാമ്പിൽ പരിശീലകരായി എത്തി. അസോസിയേഷൻ പ്രസിഡന്റ് ആർ. സഹദേവൻ നായർ, സെക്രട്ടറി, ആർ എൻ സത്യദാസ്, ക്യാമ്പ് ഡയറക്ടർ എം നൗഷാദ് അലി, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

എല്ലാപേർക്കും ഡിജിറ്റൽ തുല്ല്യത ഉറപ്പ് വരുത്തുന്നതിനായി,കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കൊപ്പം ഇവാ എക്‌സും പങ്ക് ചേർന്നു. ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ബന്ധപ്പെടാവുന്നതാണ്. Mob:9846132291