പഠനോത്സവം നടത്തി

Malappuram

കിഴിശ്ശേരി: തവനൂർ ജി.എം.എൽ.പി സ്കൂളിൽ കുട്ടികളുടെ ഒരു വർഷത്തെ പഠന മികവിൻ്റെ ആവിഷ്കാരം പഠനോത്സവം “നേർക്കാഴ്ചകൾ” എന്ന പേരിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി സുലൈമാൻ പഠനോൽസവം ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ നൂറാം വാർഷിക പരിപാടിയായ ശതാരവത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ “അൽ ഐൻ” അറബിക് പത്രത്തിൻ്റെ പ്രകാശനം അരീക്കോട് ബി.ആർ.സി കോർഡിനേറ്റർ പ്രശാന്ത് നിർവ്വഹിച്ചു.

കുട്ടികളുടെ അറബിക് കയ്യെഴുത്ത് മാഗസിൻ “റൗള” എം.ടി.എ പ്രസിഡൻറ് എ.പി രഹന പ്രകാശനം ചെയ്തു. കുട്ടികളുടെ വൈവിധ്യമാർന്ന പഠനാവിഷ്കാരങ്ങളുടെ അവതരണം നടന്നു. പ്രധാനാധ്യാപകൻ സി.എ അനിൽകുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി സാലിം അധ്യക്ഷത വഹിച്ചു. കെ നജ്മ, പി ബുഷ്റ, സക്കീർ ഹുസൈൻ, പി സുമയ്യ, കെ ഫാത്തിമത്ത് സുഹറ, എം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.