തിരുവനന്തപുരം: പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിമൂന്നുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍ കുമാറിന്റെ മകന്‍ അരുണ്‍ (13) ആണ് മരിച്ചത്. വട്ടിയൂര്‍ക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. പിതാവ് അനില്‍കുമാറും മൂത്തമകന്‍ കൃഷ്ണപ്രസാദുമൊത്ത് കടവില്‍ കുളിക്കുന്നതിനിടെയാണ് ഇളയമകന്‍ അരുണ്‍ ഒഴുക്കില്‍പ്പെടുന്നത്.
സഹോദരന്റെയും പിതാവിന്റേയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുണ്‍. മാതാവ്: ദീപാറാണി.