തളിപ്പറമ്പ: തൊഴിലാളി വർഗ്ഗ സർക്കാർ അടിസ്ഥാന വർഗ്ഗങ്ങളെ അടിച്ചമർത്തുന്നത് നേരിടുമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി യോഗം.പി .എസ്.എസി അംഗങ്ങൾ ഉൾപ്പടെയുള്ള ഉന്നതർക്ക് വാരിക്കോരി ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന പിണറായി സർക്കാർ ആശാ വർക്കർമാരുടെ ശമ്പള വർദ്ധനവിനുള്ള സമരത്തെ അടിച്ചമർത്തുകയാണെന്നും യോഗം ആരോപിച്ചു.
ഉത്തരവായതും കിട്ടേണ്ടതുമായ സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി പിടിച്ചു വെക്കുകയും മൂക്കുകയും ചെയ്യുന്ന അവസ്ഥ തുടരുകയാണെന്നും യോഗം വ്യക്തമാക്കി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജില്ലക്കാരനായ എം.പി വേലായുധനെ യോഗം അനുമോദിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ, സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.സുഖദേവൻ, അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ, ഇ.വിജയൻ, പി.ഗോവിന്ദൻ ,കെ മധു, പി.എം മാത്യു, വി.വി ജോസഫ്, കുഞ്ഞമ്മ തോമസ്, ആർ.കെ ഗംഗാധരൻ, എം.കെ കാഞ്ചനകുമാരി, എം.വി നാരായണൻ, പി.എ കുര്യാക്കോസ്, കെ.രവി, എം.രാജൻ, വി.സി പുരുഷോത്തമൻ ,ഇ.വി സുരേഷൻ, പി.ദിവാകരൻ, കെ.ദേവരാജ് എന്നിവർ പ്രസംഗിച്ചു.