അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗ് ഇന്നുമുതല്‍

Kannur

റമീസ് പാറാൽ

കണ്ണൂര്‍: എം ബി ബി എസ്, ബി ഡി എസ്, ബി എസ് സി നേഴ്സിംഗ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശനം സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗ് ഒക്ടോബർ 22 മുതൽ ആരംഭിക്കും. ഇത് വരെ രജിസ്ട്രർ ചെയ്യാത്തവർക്ക് ഒക്ടോബർ 25 ന് ഉച്ചയ്ക്ക് 12 മണി വരെ പുതുതായി രജിസ്ട്രർ ചെയ്യാം. ഫീസടക്കാനുള്ള സമയം 3 മണി വരെയാണ്.

കോളേജ്, കോഴ്സ് ചോയ്സ് ഫില്ലിംഗ് ഒക്ടോബർ 23 മുതൽ 26 ന് രാവിലെ 8 മണി വരെ നടത്താം. 29 ന് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻ്റ് ലഭിച്ചവർക്ക് 30 മുതൽ നവംബർ 5 വരെ കോളേജിൽ പ്രവേശനം നേടാം.

സ്ട്രേ വേക്കൻസി റൗണ്ടിൽ കോളേജിൽ പ്രവേശനം നേടിയാൽ പിന്നീട് മാറ്റം സാധ്യമല്ല. അലോട്ട്മെന്റ് ലഭിച്ചിട്ട് കോളേജിൽ ചേരാത്തവരെ അടുത്ത ഒരു വർഷം നീറ്റ് പരീക്ഷ എഴുതുന്നതിൽ നിന്നും ഡീബാർ ചെയ്യുന്നതാണ്.

രജിസ്ട്രേഷൻ നടത്താത്തവർക്ക് സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗിൽ പങ്കെടുക്കാൻ സാധിക്കില്ല. അഖിലേന്ത്യാ കൗൺസലിംഗിലോ സംസ്ഥാന കൗൺസലിംഗിലോ അലോട്ട്മെൻ്റ് ലഭിച്ച് കോളേജിൽ ചേർന്നവർക്ക് സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗിൽ പങ്കെടുക്കാൻ സാധിക്കില്ല. അഖിലേന്ത്യോ കൗൺസലിംഗ് മൂന്നാം റൗണ്ടിൽ അലോട്ട്മെൻ്റ് ലഭിച്ച് കോളേജിൽ ചേരാത്തവർക്കും സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗിൽ പങ്കെടുക്കാൻ സാധിക്കില്ല.

സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗിൽ അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് സെക്യൂരിറ്റി ഫീസ് തിരിച്ച് നൽകുന്നതാണ്. 15% അഖിലേന്ത്യാ ക്വാട്ടാ, ഡീംഡ് / സെൻട്രൽ യൂണിവേഴ്സിറ്റികൾ, എയിംസ്, ജിപ്മെർ, ഇ എസ് ഐ ക്വാട്ടാ എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗ് വഴിയാണ് പ്രവേശനം നടത്തുക. കേരള സംസ്ഥാന സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിംഗ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. (ലേഖകൻ കരിയർ കൗൺസലറാണ്. ഫോൺ: 9447709121)