തൊഴിലാളി വർഗ്ഗ സർക്കാർ പാവങ്ങളെ പിഴിഞ്ഞ് ഉന്നതന്മാരെ പ്രീണിപ്പിക്കുന്നു: കെ.എസ്.എസ്.പി.എ

Kannur

തളിപ്പറമ്പ: ഐ.എ.എസ് കാർക്കും ഐ.പി.എസ് കാർക്കും ജഡ്ജിമാർക്കും മുടക്കമില്ലാതെ ക്ഷാമബത്ത നൽകുന്ന സർക്കാറിന് ജീവനക്കാരുടേയും അധ്യാപകരുടേയും സർവീസ് പെൻഷൻകാരുടേയും ക്ഷാമബത്ത കുടിശിക നൽകാൻ തൊഴിലാളി വർഗ്ഗ സർക്കാറിന്ന് സാമ്പത്തിക പ്രതിസന്ധിയത്രെയെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.1 01 2024 മുതലുള്ള 4 ശതമാനം ക്ഷാമബത്ത ഐ.എ.എസ് കാർക്കും ഐ .പി .എസ് കാർക്കും ജഡ്ജിമാർക്കും അനുവദിച്ചപ്പോൾ 1.01.2021 മുതൽ 2024 വരെ നൽകേണ്ട7 ഗഡുവായ 21 ശതമാനത്തിൽ നിന്ന് 2 ശതമാനം മാത്രമാണ് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും നൽകിയത്. ഈ 2 ശതമാനത്തിൻ്റെ 39 മാസത്തെ കുടിശിക മുക്കിയിരിക്കുകയുമാണ്.

1.07.2024 മുതൽ നടപ്പിലാവേണ്ട 12-ാം ശമ്പള പരിഷ്ക്കരണത്തിൻ്റെ കമ്മീഷനെ മെയ് മാസമായിട്ടും നിയമിച്ചിട്ടുമില്ല. 1.07.2019 ലെ പരിഷ്ക്കരണ കുടിശികയുടെ മൂന്നാം ഗഡു ക്ഷാമാശ്വാസ കുടിശികയില്ലാതെയാണ്. സർവീസ് പെൻഷൻകാർക്ക് നൽകിയിരിക്കുന്നത്.ഇതിനു പുറമെ നാലാം ഗഡു പരിഷ്ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ലഭിക്കാനുമുണ്ട്.

ഇതിനിടയിൽ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കും എം.എൽ.എമാർക്കും 50 ശതമാനം ശമ്പള വർദ്ധ വിനുള്ള ബിൽ പാസ്സാക്കാൻ നീക്കങ്ങൾ നടക്കുകയാണെന്നും സർവീസ് പെൻഷൻകാരുടെ പിച്ചച്ചട്ടിയിൽ തൊഴിലാളി വർഗ്ഗ സർക്കാർ കയ്യിട്ട് വാരുകയാണെന്നും, കെ.എസ്.എസ്.പി.എ കുറ്റപ്പെടുത്തി.

തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.സുഖദേവൻ, കൗൺസിലർമാരായ പി. കൃഷ്ണൻ, ഇ.വിജയൻ, ടി.വി.ശ്രീധരൻ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ മാത്യു, കമ്മിറ്റിയംഗങ്ങളായ കെ.മധു, പി.എം മാത്യു, ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, എം.ചന്ദ്രൻ ,കെ .പി ആദംകുട്ടി,മണ്ഡലം ഭാരവാഹികളായ വി.സി പുരുഷോത്തമൻ ,കെ.ദിവാകരൻ, എം.രാജൻ, കെ.എസ് സെൽവരാജ് പ്രസംഗിച്ചു.