ഐ.എസ് എം ജില്ലാ ലൈഫ് എക്സ്പോ സമാപിച്ചു

Kannur

തളിപ്പറമ്പ: അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന സന്ദേശവുമായി ഐ.എസ്.എം സംസ്ഥാന സമിതിയുടെ നല്ല കേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പിൽ നടന്ന ദ്വിദിന ഐ.എസ്.എം ജില്ലാ ലൈഫ് എക്സ്പോ സമാപിച്ചു. സമാപന സമ്മേളനം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു.

ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തി.ശംസുദ്ദീൻ പാലക്കോട്, ഐ.എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, ജോ. സെക്രട്ടറി കെ മുസ്തഫ
എന്നിവർ പ്രസംഗിച്ചു.