കാഞ്ഞിരപ്പള്ളി: ഇഫ്താർ വിരുന്നുകൾ റമളാൻ മാസത്തിലെ പ്രധാനപ്പെട്ട സാമൂഹിക മത പരിപാടിയാണെങ്കിലും വിശ്വാസികൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ ഇഫ്താറുകൾ സഹായകമാണെന്നും ലഹരി പോലുള്ള അപകടകരമായ വസ്തുക്കൾ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യുന്നതിന് ഒരുമയോടെ പ്രവർത്തിക്കാൻ സർവ്വരും ഒന്നിക്കണമെന്നും കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഐ എസ് എം സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ഐ.എസ്.എം.ജില്ലാ പ്രസിഡണ്ട് എൻ.വൈ. ജമാൽ അധ്യക്ഷത വഹിച്ചു . മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം ആമുഖഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. പി ജീരാജ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിജോ വളാന്തറ, അഡ്വ. പി എ . ഷമീർ , അഡ്വ. സുനിൽ തേനംമാക്കൽ, കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ കെ.ഐ. നജീബ് , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ. മാഹിൻ ,കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, ഇടക്കുന്നം വില്ലേജ് ഓഫീസർ സിജിമോൻ , കെ.എൻ.എം. ജില്ലാ സെക്രട്ടറി ടി. എ അബ്ദുൽ ജബ്ബാർ, യൂത്ത് ലീഗ് കോട്ടയം ജില്ലാ സെക്രട്ടറി അമീർ ചേനപ്പാടി, മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ടി എ ഷിഹാബുദ്ദീൻ ,ഷാജി പാടിക്കൽ ,അഡ്വ . പി.എ.നൗഷാദ് ,തഹസീൽദാർ അനൂപ്. എ. ലത്തീഫ്, പി എ ഷാഹുൽ ഹമീദ്, നൗഷാദ് ബംഗ്ലാവ്പറമ്പിൽ പി എ ഇബ്രാഹിംകുട്ടി തൗഫീഖ് കെ. ബഷീർ, നാസർ കോട്ടവാതുക്കൽ , നജീബ് കാഞ്ഞിരപ്പള്ളി എന്നിവർ സംസാരിച്ചു.