ജയപ്രകാശ് നാരായണന്‍റെയും ഡോ. റാം മനോഹര്‍ ലോഹ്യയുടെയും ജീവചരിത്രം ഉപരി പഠനങ്ങൾക്ക് ഉൾപ്പെടുത്തണം: മാന്നാനം സുരേഷ്

Kottayam

കോട്ടയം: രാജ്യത്തെ  സ്വാതന്ത്ര്യസമരത്തിൽ ഉജ്ജ്വല പങ്കു വഹിച്ച ജയപ്രകാശ് നാരായണന്റെയും,ഡോക്ടർ റാം മനോഹര്‍ ലോഹ്യയു ടെയും ജീവചരിത്രം ഉപരി പഠനങ്ങൾക്ക് ഉൾപ്പെടുത്തണമെന്ന് ലോഹ്യ കർമ്മ സമതി അഖിലേന്ത്യ പ്രസിഡണ്ട് മാന്നാനം സുരേഷ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഒൿടോബർ 11 ഒക്ടോബർ 12 സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഏതൊരു മനുഷ്യനും മനസ്സിന് ഉണർവും ആദർശത്തിന്റെ ദൃഢ നിശ്ചയമെ ടുക്കുന്ന ദിനമാണ്. ജെ പിയുടെയും, ലോഹിയുടെയും ജന്മദിനമാണയെന്നത് മാന്നാനം സുരേഷ് ഓർമിപ്പിച്ചു.

ലോഹ്യ- ജെപി പിൻഗാമികളായ ഭാരതീയ സോഷ്യലിസ്റ്റുകളാണ് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം മണ്ഡൽ കമ്മീഷൻ ഉൾപ്പെടെയുള്ള നീതി നിയമ നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകുകയും, നടപ്പിലാക്കുകയും ചെയ്തത്യെന്നു മാന്നാനം സുരേഷ് അവകാശപ്പെട്ടു.

ലോഹ്യ കർമ്മ സമിതി സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്.

ദേശീയതലത്തിൽ സംസ്ഥാനതലത്തിലും സോഷ്യലിസ്റ്റ് ജനത ജനതാദൾ പാർട്ടികൾ ഒറ്റ പാർട്ടി ആകണമെന്നും പ്രസിഡണ്ട് മാന്നാനം സുരേഷ് ആഹ്വാനം ചെയ്തു.
സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളാത്ത കപട സോഷ്യലിസ്റ്റ് നേതാക്കളാണ് അധികാരത്തിനും, സ്വാർത്ഥതക്കുമായി ലയനത്തിന് എതിരായി നിൽക്കുന്നതെന്നും, ഇവർ സോഷ്യലിസ്റ്റ് പാർട്ടി അല്ലാതെ പല പാർട്ടികളുടെ വാതൽവഴി അലഞ്ഞു നടന്ന് ജനതാ പ്രസ്ഥാനത്തിൽ വന്നുചേർന്നു നിൽക്കുന്ന അഴുക്കുകളാണയെ ന്ന് പ്രസിഡണ്ട് മാന്നാനം സുരേഷ് കുറ്റപ്പെടുത്തി.

ലോഹ്യ കർമ്മസമിതി അഖിലേന്ത്യ വർക്കിംഗ് പ്രസിഡണ്ട് പൊൻപാറ ദാസ് ഗാന്ധി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ സന്തോഷ് (ബീഹാർ ), അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ദിലീപ്കുമാർ എ ഡി (ഉത്തർപ്രദേശ്), നേതാക്കളായ ബെന്നി തോമസ് (വയനാട്), ശ്യാമപ്രസാദ് (കൊല്ലം) കെ കെ ഷാജഹാൻ കരുനാഗപ്പള്ളി, ജിജി ഇടാട്ടുചിറ കോട്ടയം, തോമസ് പൊടിമറ്റം പത്തനംതിട്ട, റിലാഷ് പാറശാല, സൂര്യ പത്തനംതിട്ട, തുടങ്ങി നേതാക്കൾ സംസാരിച്ചു.