ഭിന്നശേഷി നിയമനം ത്വരിതപ്പെടുത്തണം: റിവാഡ് സംസ്ഥാന കൗൺസിൽ

Kozhikode

കൊടുവള്ളി: ആർ പി ഡബ്ലിയു ഡി ആക്ട് പ്രകാരം ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും നിയമനങ്ങളും യഥാസമയം ലഭ്യമാക്കണമെന്ന് കെ എൻ എം ഭിന്നശേഷി കൂട്ടായ്മയായ റിവാഡ് (Rehabilitation, Education and welfare Activities for Differently Abled ) ഫൗണ്ടേഷൻ സമ്പൂർണ്ണ കൗൺസിൽ ആവശ്യപ്പെട്ടു. ഭിന്നശേഷിയുള്ളവർക്ക് ഇപ്പോൾ നൽകിവരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ 25% വർദ്ധിപ്പിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

കൊടുവള്ളിൽ നടന്ന സംസ്ഥാന കൗൺസിൽ സംഗമം കുന്നമംഗലം എംഎൽഎ അഡ്വ : പിടിഎ റഹീം ഉദ്ഘാടനം ചെയ്തു. ഷാജി മണ്ണിൽ കടവ് അദ്ധ്യക്ഷനായിരുന്നു. മുൻസിപ്പൽ കൗൺസിലർ മാരായ നാസർ കോയ തങ്ങൾ, ശരീഫ കണ്ണാടിപൊയിൽ , കെ എൻ എം സംസ്ഥാന സെക്രട്ടറി Dr. സുൽഫിക്കർ അലി, ഐഎസ്എം സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സ്വലാഹി , മുഹമ്മദ് ജാസിൽ , എം.പി അബ്ദുൽ ഖാദർ കരുവംപൊയിൽ, അബ്ദുസലാം മദനി പുത്തൂർ ,ശബീർ കൊടിയത്തൂർ, ജലീൽപരപ്പനങ്ങാടി, പി.ഐ മുഹമ്മദ് ഷാഫി, അബ്ദുസലാം മൗലവി കോളിക്കൽ, ശിഹാബ് കെ.എ , ശുഐബ് പി.ടി, എം.കെ അബ്ദു റസാഖ് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാർക്കായി സംഘടിപ്പിച്ച അഖില കേരള ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായവർക്ക് കാഷ് അവാർഡ് ദാനവും നിർവഹിച്ചു. നജീബ് പുത്തൂർ പള്ളിക്കൽ ഹംസ ജൈസൽ , അബ്ദുൽ അസീസ് ചേളാരി, ഹാരിസ് കരുവാരക്കുണ്ട്, പി.കെ നസീമ,ഖബ്ബാബ് ബീരാൻ, കെ.ടി ശിഹാബ്, ഷരീഫ് മാസ്റ്റർ സംസാരിച്ചു.

2025- 28 കാലയളവിലേക്കുള്ള റിവാഡ് സംസ്ഥാന നിർവാഹ സമിതിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റ്. ഷബീർ കൊടിയത്തൂർ, വൈസ് പ്രസിഡന്റ് ശിഹാബ് കെ എ ,നസ്രിയ ടി പി , ജനറൽ സെക്രട്ടറി ജലീൽ പരപ്പനങ്ങാടി. ഓർഗനൈസിങ് സെക്രട്ടറി ശുഐബ് പറമ്പിൽപീടിക , സെക്രട്ടറിമാർ. മുഹമ്മദ് ഷാഫി പി ഐ , ഹാരിസ് കരുവാരക്കുണ്ട്.. ട്രഷറർ. നജീബ് കെ പുത്തൂർ പള്ളിക്കൽ