ആയഞ്ചേരി: ജനകീയ കോടതിയില്‍ ബ്ലേഡ് മാഫിയയുടെ ഭീകരമുഖം തുറന്ന് കാട്ടുമെന്ന് നാദാപുരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി പറഞ്ഞു. ജനങ്ങള്‍ ഒന്നിച്ചാല്‍ മുട്ടുമടക്കാത്തവരായി ലോകത്തില്‍ ആരുമില്ല എന്നത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. വള്ള്യാട് മായന്‍കുട്ടിയെയും കുടുംബത്തെയും കുടിയൊഴിപ്പിച്ച സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെമ്പര്‍ ബബിത്ത് മലോല്‍, ദലിത് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഒ കെ ഷാജി, ഇ പി മൂസ, എം സി അഷറഫ്, മുത്തു തങ്ങള്‍, രാജീവന്‍ പി കെ, സൂപ്പി കെ കെ, ഷൗക്കത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.