കോഴിക്കോട്: മതവിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളായി ക്രിയാത്മകമായ ഗവേഷണ പഠനങ്ങള്‍ നടത്തുകയും നൂതനപാഠ്യപദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) നടത്തുന്ന പ്രതിഭ അവാര്‍ഡ് 2025 ലെ ജേതാക്കളെ പ്രഖ്യാപിച്ചു.
മതവിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് പ്രതിഭ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സി ഐ ഇ ആര്‍ മദ്‌റസകളിലെ ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രതിഭ അവാര്‍ഡിന് അര്‍ഹത നേടുന്നത്. വിദ്യാര്‍ഥികളിലെ വ്യക്തിത്വ രൂപീകരണം, ക്രിയാത്മക ചിന്താശേഷി വികസനം, സാമൂഹിക പ്രതിബന്ധത ബോധം വളര്‍ത്തുക തുടങ്ങി വിഭിന്നങ്ങളായ ലക്ഷ്യങ്ങളാണ് ഈ പരീക്ഷ നടത്തുന്നതിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്. പ്രാഥമിക പരീക്ഷയിലൂടെ സെലക്ഷന്‍ ലഭിച്ച് സംസ്ഥാന തലത്തില്‍ നടന്ന ഫൈനല്‍പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയാണ് പ്രതിഭ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
അവാര്‍ഡിന് അര്‍ഹരായവര്‍ : ആശദിയാഹ് ഖാലിദ് (ഇര്‍ശാദുസ്വിബിയാന്‍ മോറല്‍ സ്‌കൂള്‍
തച്ചന്‍കുന്ന്), ഹയാന്‍ ഫസല്‍ (അല്‍ഫുര്‍ഖാന്‍ മോറല്‍ സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി)ഖൈറ അമീര്‍ (ഇസ്‌ലാഹിയത്തുസലഫിയ്യ പാനൂര്‍), ജുന്ന റിസ്‌വിന്‍ (മദ്‌റസത്തുല്‍ മുജാഹിദീന്‍ കരിയാട്), ആതിഫ് ബിന്‍ സാജിര്‍ (ഇര്‍ശാദുസ്വിബിയാന്‍ മോറല്‍ സ്‌കൂള്‍ തച്ചന്‍കുന്ന്), നിഹാ ഫാത്തിമ (ഇര്‍ശാദുസ്വിബിയാന്‍ മോറല്‍ സ്‌കൂള്‍ തച്ചന്‍കുന്ന്), ലയാന്‍ (ഇസ്‌ലാഹ് ഹോളിഡേ റീലീജിയസ് സ്‌കൂള്‍ കാട്ടിലപ്പീടിക), ലബീബ (സലഫി മദ്‌റസ നൊച്ചാട്), സന ബഷീര്‍ എന്‍ (ഹിമായത്തുദ്ദീന്‍ സലഫി സെക്കണ്ടറി മദ്‌റസ സൗത്ത് കൊടിയത്തൂര്‍), ആലിം മുഹമ്മദ് സി പി (ഹിമായത്തുദ്ദീന്‍ സലഫി സെക്കണ്ടറി മദ്‌റസ സൗത്ത്‌കൊടിയത്തൂര്‍), അംന സി പി (മദ്‌റസത്തുല്‍ മുജാഹിദീന്‍, നെല്ലിക്കാപ്പറമ്പ്), ആഹില്‍ പി എ (സലഫി മദ്രസ കൂളിമാട്), റനീം അലി കെ ടി (സുല്ലമുല്‍ ഹുദ മദ്‌റസ പൊന്നേംപാടം), മുഹമ്മദ് സ്വാലിഹ് എന്‍ പി (മദ്‌റസത്തുല്‍ മുജാഹിദീന്‍ കമ്പിളിപ്പറമ്പ്), ഇഫ്‌സ സി വി (മദ്‌റസത്തുല്‍ ഖുബ, കണ്ണഞ്ചേരി), നഷ ഫാത്തിമ എന്‍ (മദ്‌റസത്തുല്‍ ഖുബ, കണ്ണഞ്ചേരി), ഹയ ഫസല്‍ (മിശ്കാത്തുല്‍ ഇസ്‌ലാം മദ്‌റസ, കല്ലായി), ആയിഷ മെഹ്‌റിന്‍ സി പി (സലഫി മദ്‌റസ ചക്കുംകടവ്), ബിലാല്‍ പി പി (മര്‍കസുല്‍ ഉലൂം മദ്‌റസ പാലത്ത്), അറഫ സുംല എസ് എച്ച് (മദ്‌റസത്തുല്‍ മുജാഹിദീന്‍ പുന്നശ്ശേരി), അല്‍ഹാന്‍ കെ എം (ദാറുസ്സലാം മദ്‌റസ വാഴക്കാട്), അനാം ഷംസ് കെ (ദാറുദഅവ മദ്രസ്സ കാരുണ്യഭവന്‍), ജല്‍വ ജാസ്മിന്‍ (മദ്‌റസത്തുല്‍ മുജാഹിദീന്‍ കുണ്ടുതോട്), അല്‍മാസ് കെ (ഹുജ്ജത്തുല്‍ ഇസ്ലാം മദ്‌റസ പന്തലിങ്ങല്‍), ആയിഷ റിമാസ് എന്‍ (ഹുജ്ജത്തുല്‍ ഇസ്ലാം മദ്‌റസ പന്തലിങ്ങല്‍), ഹദിയ (ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പാലപ്പറമ്പ്) ഹുദ വഫ (മിസ്ബാഹുല്‍ ഉലൂം മദ്‌റസ കാട്ടുമുണ്ട), നഷ്‌വ തെഹാറിന്‍ കെ (നൂറുല്‍ ഖുര്‍ആന്‍ മദ്‌റസ ചെങ്ങര), ഹന സയാന്‍ ഇ (തഹ്്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ തെരട്ടമ്മല്‍), ലിദാന്‍ മുജീബ് പി (മദ്‌റസത്തു സലഫിയ്യ കല്ലരട്ടിക്കല്‍) ഫാത്തിമ മെഹറിന്‍ എം (അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ തെക്കുംപുറം) ഫിസ നാസിം പി (മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം) മിന്‍ഹ ഖദീജ ടി വി (മദ്‌റസത്തു സലഫിയ്യ, കുറുക) ആയിഷ സിയ (മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ, പരപ്പനങ്ങാടി)
സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഐ പി അബ്ദുസലാം ഫലപ്രഖ്യാപനം നടത്തി. യോഗത്തില്‍ സി ഐ ഇ ആര്‍ കണ്‍വീനര്‍ എ ടി ഹസ്സന്‍ മദനി, റശീദ് പരപ്പനങ്ങാടി, ഇബ്‌റാഹിം മാസ്റ്റര്‍, എം ടി അബ്ദുല്‍ ഗഫൂര്‍, വഹാബ് നന്മണ്ട എന്നിവര്‍ പങ്കെടുത്തു