വേനൽക്കാല ഊർജ സംരക്ഷണ സൈക്കിൾ റാലി

Kozhikode

കോഴിക്കോട് : സംസ്ഥാന വൈദ്യുതി ബോർഡ്, സംസ്ഥാന ഊജ വകുപ്പിൻ്റെ അംഗീകൃത ഏജൻസിയായ എനർജി മാനേജ്മെൻ്റ് സെൻ്റർ കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ ഊർജകിരൺ ൻ്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം വിദ്യാർത്ഥികളുടെ സൈക്കിൾ റാലി സംഘടിപ്പിച്ചു.

ജില്ലയിൽ 9 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മേയ് 5 വരെയുള്ള ദിവസങ്ങളിൽ ബോധവത്ക്കരണ ക്ളാസ്സുകൾ ദർശനം സംഘടിപ്പിക്കും. ദർശനം ഗ്രന്ഥശാലക്ക് മുന്നിൽ നിന്നാരംഭിച്ച സൈക്കിൾ റാലി ബാലവേദി മെൻ്റർ പി ജസീലുദീൻ ഫ്ളാഗ് ഓഫ് ചെയ്തു. ഊർജസംരക്ഷണ സന്ദേശങ്ങൾ പ്രദർശിപ്പിച്ച റാലി വിരുപ്പിൽ, കാളാണ്ടിത്താഴം പ്രദേശങ്ങളിൽ ചുറ്റി സമാപിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ, ബാലവേദി മെൻ്റർ പി തങ്കം, വി വിലാസിനി, വി ജൂലൈന ശശികലമ0ത്തിൽ, എം കെ ശിവദാസൻ, ശാലു ദാസ് എന്നിവർ നേതൃത്വം നല്കി.