കോഴിക്കോട്: ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏരിയാ ഹജ്ജ് പഠന ക്യാമ്പ് ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ 8.30 മുതൽ കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും ഖുർആൻ വിവർത്തകനുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ പഠന സംഗമത്തിന് നേതൃത്വം നൽകും. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഹജ്ജിന്റെ വിവിധ കർമ്മങ്ങൾ പ്രാഥമികമായി വിശദീകരിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, ഹംസ മദീനി എന്നിവർ പരിപാടിയിൽ സംബന്ധിക്കും. സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ വേണ്ടി ബന്ധപ്പെടുക: 9447292176, 9995150756
