വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണെന്ന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്തും സുരക്ഷിതമല്ലാത്ത വീട്ട് വൈദ്യങ്ങളെ ആശ്രയിക്കുന്നത് അങ്ങേയറ്റം അപകടകരമെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച യുവതിയുടേത് അഞ്ചാമത്തെ പ്രസവം ആയിരുന്നതിനാൽ കൂടുതൽ മുൻകരുതലുകൾ ആവശ്യമായിടത്താണ് തികച്ചും നിരുത്തവാദപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ട ഒരു പ്രഭാഷകനാണ് ഉത്തരവാദി എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു. ആധുനിക ചികിത്സാ രീതികളോടുള്ള അന്ധമായ എതിർപ്പുകൾ പുരോഗമിച്ച ഒരു സമൂഹത്തിന് അഭികാമ്യമല്ല. ചികിത്സാ സംവിധാനങ്ങളെ സുതാര്യമാക്കി ജനങ്ങളുടെ ആശങ്കയകറ്റേണ്ട ബാധ്യത ഗവൺമെൻ്റിനും അനുബന്ധ വകുപ്പുകൾക്കുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവായിത്തപ്പെട്ടവർ നടപടികൾ സ്വീകരിക്കണം. മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു.