കോഴിക്കോട്: കൊമേഴ്‌സ് രംഗത്ത് കേരളം ചരിത്രം സൃഷ്ടിക്കുകയാണ്. ACCA 2022 ഡിസംബര്‍ സെഷനിലെ പരീക്ഷയില്‍, 9 വിഷയങ്ങളില്‍ ദേശീയതലത്തില്‍ 5 ഒന്നാം റാങ്കുകളും അന്താരാഷ്ട്രതലത്തില്‍ 2,4,5,6,10 എന്നീ റാങ്കുകളും മലയാളി വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. ഇലാന്‍സിലെ വിദ്യാര്‍ത്ഥികളായ ഹിസാന ഹനീഫ് AAA എന്ന വിഷയത്തിലും ആദിത്യ കൃഷ്ണ AA,FR, എന്നീ വിഷയങ്ങളിലും സിന്‍സില്‍ ഷാന്‍ PM,FM എന്നീ വിഷയങ്ങളില്‍ റാങ്കുകള്‍ കരസ്ഥമാക്കി.
ഇലാന്‍സിലൂടെ മുന്‍പും ദേശീയ –അന്താരാഷ്ട്ര റാങ്കുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഹൈബ്രിഡ് പഠനരീതി, മികച്ച അധ്യാപകരുടെ നേതൃത്വം, സമ്മര്‍ദ്ദങ്ങളില്ലാത്ത പഠന അന്തരീക്ഷം എന്നിവയിലൂടെ 10000 ത്തിലധികം വിദ്യാര്‍ത്ഥികളെയാണ് ഇലാന്‍സ് പ്രാപ്തരാക്കിയത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വലിയ റാങ്കുകളെന്ന് ഇലാന്‍സ് സി ഇ ഒ ജിഷ്ണു പി. വി. വ്യക്തമാക്കി. ഒരു സാധാരണ കൊമേഴ്‌സ് കോച്ചിംഗ് സെന്ററില് നിന്ന് പൂര്‍ണമായും ഒരു കൊമേഴ്‌സ് എക്കോ സിസ്റ്റം ആവുന്നതിന്റെ ഭാഗമായി HiFi, Commerce lab, Elance Plus, estox എന്നീ പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. റാങ്ക് പ്രഖ്യാപന പരിപാടിയില്‍ ഇലാന്‍സ് ഡിറക്ടേര്‍സ് ഹബീബ് റഹിമാന്‍, ജോജോ ടോമി, അക്ഷയ് ലാല്‍, അനീസ് പുളിക്കല്‍, ഇലാന്‍സ് ഫാക്കല്‍റ്റി ഗോപിക മംഗലശ്ശേരി എന്നിവരും പങ്കെടുത്തു.