കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ ആദ്യവാരത്തിൽ നടത്തിയ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലെ മദ്റസ പൊതു പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.

സംസ്ഥാനതല ഉദ്ഘാടനം കെ.എൻ.എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.ടി. അബ്ദുസ്സമദ് സുല്ലമി നിർവഹിച്ചു. പരീക്ഷ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി, ജില്ല വിദ്യാഭ്യാസ വകുപ്പ് കൺവീനർ ഷബീർ കൊടിയത്തൂർ, മൂല്യനിർണയ ക്യാമ്പ് ഓഫീസർ ഇബ്റാഹീം മദനി, വിദ്യാഭ്യാസ ബോർഡ് മെമ്പർമാരായ അബ്ദുൽ ഖയ്യും പാലത്ത്, സി എം സുബൈർ മദനി സംസാരിച്ചു. മെയ് ആദ്യവാരം ഫലപ്രഖ്യാപനം നടത്തുമെന്ന് പരീക്ഷ കൺട്രോളർ ഹംസ പുല്ലങ്കോട് അറിയിച്ചു.