മതങ്ങളുടെ ഐക്യവേദി രൂപപ്പെടണം: എം കെ രാഘവൻ

Kozhikode

കോഴിക്കോട്; മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്ന സൗഹാർദ്ദ സന്ദേശങ്ങൾ പ്രാവർത്തികമാവാൻ മതങ്ങളുടെ ഐക്യവേദി രൂപപ്പെടണമെന്ന് എം കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു.
ഐഎസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച കേരള മുസ്ലിംകൾ നേടിയതും നൽകിയതും എന്ന വിഷയത്തിലുള്ള നവോത്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം തവണയും കോഴിക്കോട് ലോക്സഭാ മണ്ഡലം എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനുള്ള ഐ.എസ്.എം സംസ്ഥാന സമിതിയുടെ സ്നേഹോപഹാരം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് സമ്മാനിച്ചു.