നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ഇതുവരെ ജോലി ചെയ്ത ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. സസ്നേഹം 2025 എന്ന പേരിൽ സംഘടിപ്പിച്ച സംഗമം മുൻ പ്രിൻസിപ്പാൾ ബി.വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സസ്നേഹം 2025 ൽ കോളേജ് പ്രിൻസിപ്പാൾ കെ.ജി. സിനിമോൾ അധ്യക്ഷത വഹിച്ചു.
ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഷൈനി, മുൻ പ്രിൻസിപ്പാൾമാരായ റ്റി.എൻ. ചന്ദ്രിക, പി. ശൈലേന്ദ്രൻ , എസ്. ഗീത, രാധാകൃഷ്ണൻ , അലക്സ് ശോഭന രാജ് കുമാർ, സ്റ്റാൻലി ജോൺ, സുൾഫിക്കർ എ , സിറിയക് ജോൺ തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജ് എംപ്ലോയീസ് സഹകരണ സംഘമാണ് സംഗമം സംഘടിപ്പിച്ചത്. സ്നേഹവിരുന്നും ജീവനക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.