കെ എൻ എം കുറ്റ്യാടി മണ്ഡലം സമ്മേളനം 13 ന്

Kozhikode

കുറ്റ്യാടി : കെ എൻ എം കുറ്റ്യാടി മണ്ഡലം സമ്മേളനം 13 ന് തീക്കുനിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി വൈജ്ഞാനിക സമ്മേളനം , വനിതാസംഗമം, ലഹരിക്കെതിരെ മോബ് ഷോ എന്നിവ നടക്കും. ഇതിനു പുറമെ എം എസ് എം മണ്ഡലം ബാലവേദി ഒരുക്കുന്ന ‘കളി മുറ്റം’ എന്ന പരിപാടിയും നടക്കും.

രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന സെക്ഷൻ കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. മണ്ഡലം വൈസ് പ്രസിഡണ്ട് സഈദ് തളിയിൽ അധ്യക്ഷത വഹിക്കും. വൈജ്ഞാനിക സമ്മേളനത്തിൽ ‘നവോത്ഥാനത്തിൻ്റെ നാൾവഴികൾ ‘ എന്ന വിഷയത്തിൽ ഡോ. മുനീർ മദനിയും വനിതാസംഗമത്തിൽ ‘സ്ത്രീ ,സമൂഹം, സംസ്കാരം ‘ എന്ന വിഷയത്തിൽ ഷമീല പുളിക്കലും പ്രഭാഷണം നടത്തും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കെ ജെ യു സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്യും. നേതാക്കളായ അഹമ്മദ് അനസ് മൗലവി, എൻ കെ എം സക്കറിയ, സുബൈർ ഗദ്ദാഫി , ഫാറൂഖ് അഹമ്മദ് കെ പി സംസാരിക്കും. വാർത്താ സമ്മേളനത്തിൽ അൻവർ പൈക്കള ങ്ങാടി, ടി പര്യയി, അഹമ്മദ് ഫാറൂഖ്, കെ പി അഹമ്മദ്, പങ്കെടുത്തു