പാനൂർ: തങ്ങൾപീടിക സഹ്റ ഹയർ സെകണ്ടറി സ്കൂളിൽ ‘സഹ്റ സ്കിൽ അപ്‘ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്ത ക്യാമ്പിൽ ലഹരി വിമുക്ത ബോധവത്കരണം, മൊബൈൽ ദുരുപയോഗം തടയൽ എന്നീ ക്ലാസുകളും നടന്നു. ജാമിഅ സഹ്റ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂം അൽബുഖാരി ഉൽഘാടനം ചെയ്തു. സ്കൂൾ സി.ഇ.ഒ ടിപി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൾ കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേറ്റർ സിറാജുദ്ദീൻ പറമ്പത്ത് ക്ലാസ് നയിച്ചു. സദർ മുഅല്ലിം ഷാക്കീർ സഅദി , ഖത്തീബ് നൗഫൽ സഖാഫി, കർമ്മ മുട്ടംഗൽ , അമാൻ വാഫി ആശംസകൾ അർപ്പിച്ചു. പി. ഇസ്മയിൽ സ്വാഗതവും കെ.അക്ബർ നന്ദിയും പറഞ്ഞു.
