തളിപ്പറമ്പ: അഭയം വുമൺസ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെയും കോഴിക്കോട് ഹെൽപിങ്ങ് ഹാൻ്റ്സ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച
സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർശിദ കൊങ്ങായി ഉൽഘാടനം ചെയ്തു.
അഭയം ട്രസ്റ്റ് പ്രസിഡണ്ട് കുഞ്ഞാമിന മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.നബീല ആമുഖഭാഷണവും ഹെൽപിംഗ് ഹാൻ്റ്സ് പ്രതിനിധി അബ്ദുൽ റഷീദ് ബോധവൽക്കരണ ക്ലാസും നടത്തി. അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ ചെയർമാൻ എം.പി.നിസാമുദ്ദീൻ, സെക്രട്ടറി കെ. അബ്ദുൽ മജീദ്, നിസാർ.എസ്.പി., സിനാൻ.എം.സി.
ജാബിർ.പി.ടി.പി.സഫീദ, സുഹറ മജീദ്, സൈറ ബാനു, ഫരീദ, അനീസ ശുക്കൂർ, നജ്മ ബാനു, ശാമില റഷീദ് തുടങ്ങിയവർ പങ്കെടുത്തു.