കെ എൻ എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ കണ്ണൂർ ഇന്‍റര്‍ നാഷണൽ എയർപോർട്ടിലെ ഹജ്ജ് കേമ്പിൽ കണ്ണൂരിൽ നിന്നുള്ള അവസാന ഫ്ലൈറ്റിലെ ഹാജിമാരെ യാത്ര അയക്കാനെത്തി

Kannur

കണ്ണൂര്‍: ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫിയോടൊപ്പം അദ്ദേഹം ഹാജിമാരെ അഭിസംബോധന ചെയ്യുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, സംഘാടക സമിതി പ്രവർത്തകർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. ഇബ്റാഹിം ഹാജി ഏലാം കോട്, ഇസ്ഹാഖലി കല്ലിക്കണ്ടി, ഫൈസൽ മുഴപ്പിലങ്ങാട് എന്നിവരും കൂടെയുണ്ടായിരുന്നു.

കണ്ണൂരിൽ നിർമ്മാണമാരംഭിക്കുന്ന പുതിയ ഹജ്ജ് ഹൗസ് പദ്ധതിയിലേക്ക് എല്ലാവരുടെയും സഹകരണം വേണമെന്ന ചെയർമാൻ്റെ അഭ്യർത്ഥന മുഖവിലക്കെടുത്ത് എല്ലാവരും അതിനോട് സഹകരിക്കണമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.