എം.എസ്.എം – സി.ഐ.ഇ. ആർ മദ്രസ സർഗോത്സവം

Kannur

തലശ്ശേരി : എം.എസ്.എം – സി.ഐ.ഇ. ആർ മദ്രസ സർഗോത്സവം 2025 തലശ്ശേരി മണ്ഡലം തല മത്സരങ്ങൾ കെ.എൻ.എം മർകസുദഅവ സംസ്ഥാന കൗൺസിലർ സി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഗവ: ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കലാ സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിന് സ്വാഗതസംഘം ചെയർമാൻ റബീസ് പുന്നോൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദഅവ ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ മമ്പറം, എം.എസ്. എം സംസ്ഥാന പ്രസിഡന്റ്‌ ജസിൻ നജീബ്, എം.ജി.എം മണ്ഡലം സെക്രട്ടറി ആയിഷ റഫീഖ്, എം.എസ്. എം മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ എം എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മദ്രസകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. സി.ഐ.ഇ. ആർ കോഡിനേറ്റർ ശരീഫ് മൗലവി നന്ദി പ്രകാശിപ്പിച്ചു.