യു എസ് എസ് : തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം

Kannur

തലശേരി: യു എസ് എസ് പരീക്ഷയിൽ തലശേരി മുബാറക് ഹയര് സെക്കന്‍ഡറി സ്കൂളിന് ഉജ്ജ്വല വിജയം. ഹാതിം റാസിൽ, സാറ മറിയം, ഇഷാ ഫാതിമ, മുഹമ്മദ് ആലിം സൈഹാൻ, മുഹമ്മദ് ഇഷാം ആദിൽ, മർവ റഹ്മത്ത്, ഹെസ്സ റുബീസ്, ഫാതിമ ബുർഹാന എന്നീ എട്ട് വിദ്യാർത്ഥികൾക്കാണ് യു എസ് എസ് ലഭിച്ചത്. മികച്ച വിജയം ലഭിച്ച വിദ്യാർത്ഥികളെ അധ്യാപകർ വീട്ടിലെത്തി ആദരിച്ചു.

ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, പ്രധാനാധ്യാപകൻ എം പി മജീദ്, മാനേജർ സി ഹാരിസ് ഹാജി, പി ടി എ പ്രസിഡണ്ട് ടി വി എ ബഷീർ എന്നിവർ അഭിനന്ദിച്ചു.