ഗ്രേഡ്​ എ.എസ്​.​ഐ സുൽഫത്ത്​ അന്തരിച്ചു

Thiruvananthapuram

തിരുവനന്തപുരം: കമ്യൂണിറ്റി പൊലീസ്​ എ.എസ്​.​ഐയും സ്തുത്യർഹമായ ജനകീയ സേവനങ്ങളിലൂടെ ശ്രദ്ധേയയാകുകയും ചെയ്ത ഗ്രേഡ്​ എ.എസ്​.​​ഐ സുൽഫത്ത്​ അന്തരിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ മാറണാട്​ സ്വദേശിയാണ്​. ആർ.സി.സിയിൽ ചികിൽസയിലായിരുന്നു. സർക്കാരിന്‍റെ ഹജ്ജ്​ വോളണ്ടിയറായും പ്രവർത്തിച്ചിട്ടുണ്ട്​.

ഇന്ന്​ (മേയ്​ 30) ഭൗതികശരീരം​ ഭരതന്നൂർ വണ്ടികിടക്കുംപൊയ്കയിലെ വസതിയിൽ എത്തിക്കും.

മികച്ച സേവനത്തിന്​ മുഖ്യമന്ത്രിയുടെ പോലീസ്​ മെഡൽ, ബാഡ്​ജ്​ എന്നിവ സുൽഫത്തിന്​ ലഭിച്ചിട്ടുണ്ട്​. സ്റ്റുഡന്‍സ്​ പൊലീസിസ്​ ട്രയിനിങ്​ നൽകുകയും വിവിധ പരിശീലന ക്ലാസ്​ നയിക്കുകയും ചെയ്തിട്ടുണ്ട്​.

പെരിങ്ങമ്മല ഇക്​ബാൽ കോളേജ്​ യൂണിയൻ വൈസ്​ ചെയർപേഴ്​സൺ, എസ്​.എഫ്​.ഐ പ്രവർത്തക എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്​.